32,204 സൗജന്യ കിറ്റ് റെഡി
കാസർകോട് ഓണം ആഘോഷമാക്കാൻ എഎവൈ കാർഡുടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം സജീവമായി. വിതരണം ഉടൻ പൂർത്തിയാകും. ജില്ലയിൽ 31,793 കാർഡുടമകൾക്കാണ് കിറ്റ്. അതോടൊപ്പം സ്ഥാപനങ്ങളിലും മറ്റുമായി 411 സൗജന്യ കിറ്റും വിതരണം ചെയ്യുന്നുണ്ട്. മൊത്തം 32,204 കിറ്റാണ് നൽകുന്നത്. പൊടിയുപ്പ് മുതൽ പായസം മിക്സ് വരെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്. ഹൊസ്‌ദുർഗ് താലൂക്കിൽ 6281, കാസർകോട് 9267, മഞ്ചേശ്വരം 5961, വെള്ളരിക്കുണ്ട് 9744 എന്നിങ്ങനെയാണ് എഎവൈ മഞ്ഞക്കാർഡുള്ളത്. അനാഥാലയങ്ങൾ, അഗതി മന്ദിരങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഹൊസ്‌ദുർഗ് 122, വെള്ളരിക്കുണ്ട് 123, മഞ്ചേശ്വരം 155, കാസർകോട് 31 എന്നിങ്ങനെയും കിറ്റ് നൽകുന്നു.പൊടിയുപ്പ്, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, കശുവണ്ടിപ്പരിപ്പ്, മിൽമ നെയ്യ്, വെളിച്ചെണ്ണ, മുളക്പൊടി, മഞ്ഞൾപൊടി, സാമ്പാർപൊടി, മല്ലിപ്പൊടി, തേയില, തുവരപ്പരിപ്പ്, ചെറുപയർ, എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും അടങ്ങുന്ന 14 ഇനങ്ങളാണ് കിറ്റിലുള്ളത്. Read on deshabhimani.com