ഒപ്പ് വ്യാജം കെഎസ്‌യു സ്ഥാനാർഥികളുടെ പത്രിക തള്ളി



എടാട്ട് കോളേജ്‌ യൂണിയൻ  തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളിൽ വ്യാജ ഒപ്പിട്ടതിനെ തുടർന്ന്‌  പയ്യന്നൂർ കോളേജിൽ കെഎസ്‌യു  സ്ഥാനാർഥികളുടെ പത്രിക തള്ളി.      കെഎസ്‌യു  സ്ഥാനാർഥികളെ നിർദേശിക്കാനും പിന്താങ്ങാനും ആളില്ലാത്തതിനാലാണ്‌  അവധിയായിരുന്ന വിദ്യാർഥിനികളുടെ വ്യാജ ഒപ്പിട്ട്  പത്രിക സമർപ്പിച്ചത്‌.  ഒന്നാം വർഷ വിദ്യാർഥിനികളുടെ പരാതിയിലാണ് റിട്ടേണിങ് ഓഫീസറുടെ നടപടി.     ബികോം അസോസിയേഷൻ സെക്രട്ടറി,  ഇംഗ്ലീഷ് അസോസിയേഷൻ സെക്രട്ടറി  സീറ്റുകളിലേക്കുള്ള പത്രികകളാണ്‌  പിന്താങ്ങുന്ന വിദ്യാർഥിനികളുടെ വ്യാജ ഒപ്പിട്ടതിനെ തുടർന്ന് തള്ളിയത്. കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ സ്ഥാനം പിടിക്കാൻ വ്യാജ ഐഡി കാർഡടിച്ച നേതാക്കളാണ് പയ്യന്നൂർ കോളേജിൽ കെഎസ്‌യുക്കാർക്ക് മാതൃകയായത്‌.     Read on deshabhimani.com

Related News