മരുന്നുവില ഉല്‍പ്പാദനച്ചെലവിന്റെ 
അടിസ്ഥാനത്തിൽ നിശ്ചയിക്കണം

കെഎംഎസ്ആർഎ ജില്ലാ സമ്മേളനം കണ്ണൂരിൽ വി ശിവദാസൻ എംപി ഉ​ദ്ഘാടനം ചെയ്യുന്നു


കണ്ണൂർ  ഉൽപ്പാദനച്ചെലവിന്റെ  അടിസ്ഥാനത്തിൽ മരുന്നുകളുടെ വില നിശ്ചയിക്കണമെന്ന്  കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ്  അസാേസിയേഷൻ (കെഎംഎസ്ആർഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി കണ്ണൻ സ്മാരക മന്ദിരത്തിൽ വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു.    മനോജ് മാണിക്കോത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹരീഷ് ബാബു പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി ഇ സുർജിത്ത് കുമാർ, കെ എം സുരേന്ദ്രൻ, എം എം ഹനീഫ, സി എസ് ജയൻ, വി ഹേമന്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷാജു വർഗീസ് (പ്രസിഡന്റ്), ഹരീഷ് ബാബു  (സെക്രട്ടറി), എ സി  പ്രജിത്, സുനിൽകുമാർ (വൈസ് പ്രസിഡന്റ്), പി  ജ്യോതിഷ്,  സി  നിഖിൽ (ജോ. സെക്രട്ടറി), പി വി ഹിരൻകുമാർ (ട്രഷറർ).     Read on deshabhimani.com

Related News