പുസ്‌തകം വാങ്ങാം വയനാടിന്‌ കൈത്താങ്ങാകാം

കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ വികാസ് ഭവനിൽ സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനത്തിനെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പുസ്തകങ്ങൾ കാണുന്നു


തിരുവനന്തപുരം വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പുസ്‌തകോത്സവത്തിന്‌ വികാസ്‌ ഭവനിൽ തുടക്കം.  സംഘസംസ്‌കാരയുടെയും കെ ചെല്ലപ്പൻ പിള്ള സ്‌മാരക ലൈബ്രറിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പുസ്‌തകോത്സവം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ചെറിയ ഒരു ജനവിഭാഗത്തിന്റെ ഭാഷയായ മലയാളത്തിൽ എഴുതുന്ന സാഹിത്യകാരന്മാർ ലോകത്തിലെത്തന്നെ പ്രഗത്ഭരായ എഴുത്തുകാരാണെന്ന്‌ അദ്ദേഹം പറഞ്ഞു.ചടങ്ങിൽ എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ കെ എം സക്കീർ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ബി പി മുരളി, എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ, ചിന്ത ജനറൽ മാനേജർ ഗോപി നാരായണൻ, എഴുത്തുകാരി ധനുജകുമാരി, കെ എ ബിജുരാജ്‌, പി കെ ബിനുകുമാർ എന്നിവർ സംസാരിച്ചു. ധനുജകുമാരിയെ എം വി ഗോവിന്ദൻ ആദരിച്ചു.  വെള്ളിയാഴ്‌ചവരെ തുടരുന്ന പുസ്‌തകോത്സവത്തിൽനിന്ന്‌ ലഭിക്കുന്ന വരുമാനം വയനാട്‌ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകും.  പുസ്‌തകോത്സവത്തിന്റെ ഭാഗമായി പുസ്തക ചർച്ചകൾ, പുസ്തക സംവാദം, പുസ്തകപ്രകാശനം, കലാപരിപാടികൾ, സാംസ്കാരിക സന്ധ്യ എന്നിവയും ഉണ്ടാകും. ചിന്ത ഉൾപ്പെടെയുള്ള പത്തിലധികം പ്രസാധകരുടെ പുസ്‌തകങ്ങൾ മേളയിലുണ്ട്‌. Read on deshabhimani.com

Related News