ജനകീയ ക്യാമ്പയിനിൽ വിദ്യാർഥികളും പങ്കാളികളാകും: വി ശിവൻകുട്ടി

മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്‍ ജില്ലാ നിർവഹണ സമിതി യോഗം മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യുന്നു


തിരുവനന്തപുരം മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ എല്ലാ വിദ്യാർഥികളും പങ്കാളികളാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാ നിർവഹണ സമിതി യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യനിർമാർജനവും മാലിന്യ സംസ്കരണവും പാഠ്യപദ്ധതിയുടെ ഭാഗമാണ്. എല്ലാ ക്ലാസുകളിലെയും കുട്ടികളെ  ഇക്കാര്യം പഠിപ്പിക്കുന്നുണ്ട്. മാലിന്യമുക്ത കേരളം എന്ന കാഴ്ചപ്പാട് വെറും സ്വപ്നം മാത്രമല്ല. അനിവാര്യതയാണ്. നൂതനമായ മാലിന്യ സംസ്കരണ രീതികൾ, ബോധവൽക്കരണ ക്യാമ്പയിനുകൾ, പ്രാദേശിക ഇടപെടൽ എന്നിവയില്‍ സംസ്ഥാനം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌. ശുദ്ധവും ആരോഗ്യകരവുമായ  കേരളം ഭാവി തലമുറയ്ക്ക് നൽകേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി വി ശിവൻകുട്ടി ഓര്‍മിപ്പിച്ചു. ജില്ലാപഞ്ചായത്ത്‌ ഓഫീസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ അധ്യക്ഷനായി.   Read on deshabhimani.com

Related News