പേരൂർക്കട സദാശിവനെ അനുസ്‌മരിച്ചു

പേരൂർക്കട സദാശിവൻ സ്മൃതി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി പുഷ്പചക്രം സമർപ്പിക്കുന്നു


പേരൂർക്കട സിപിഐ എം പേരൂർക്കട ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന ട്രേഡ് യൂണിയൻ നേതാവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പേരൂർക്കട സദാശിവൻ അനുസ്‌മരണദിനാചരണം സംഘടിപ്പിച്ചു. പേരൂർക്കട ജങ്‌ഷനിൽ സ്‌മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി വി ജോയി പുഷ്‌പചക്രം അർപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി സി വേലായുധൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ജയൻബാബു, കെ സി വിക്രമൻ, ആർ രാമു, കെ എസ് സുനിൽകുമാർ, പുഷ്‌പലത, വി കെ പ്രശാന്ത് എംഎൽഎ, കോലിയക്കോട് കൃഷ്‌ണൻ നായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ ജി മോഹനൻ, വി എസ് പത്മകുമാർ, വി ജയപ്രകാശ്, എസ് എ സുന്ദർ, കെ ശശാങ്കൻ, എസ് പി ദീപക്, രാജേന്ദ്രകുമാർ, വി അമ്പിളി, എ അജ്മൽ ഖാൻ, പി എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി ജയൻ ബാബു പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ആർ രാമു അധ്യക്ഷനായി. ഇ ജി മോഹനൻ, കണ്ണമ്മൂല വിജയകുമാർ, എ എച്ച് സജു, നാലാഞ്ചിറ ഹരി, വി ശാന്തകുമാർ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News