പെൻഷൻകാർ മാർച്ചും 
ധർണയും നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്എസ് പിയു ജില്ല കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് നടന്ന മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി കെ കരുണാകരൻ 
ഉദ്‌ഘാടനം ചെയ്യുന്നു


 കാഞ്ഞങ്ങാട്   വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട്  മാർച്ചും ധർണയും നടത്തി.  2024 ജൂലൈ ഒന്ന്‌  പ്രാബല്യത്തിൽ പെൻഷൻ പരിഷ്കരണത്തിനുള്ള നടപടിയെടുക്കുക, പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഒറ്റ തവണയായി നൽകുക,  ഒരു മാസത്തെ പെൻഷന് തുല്യമായ തുക ഉത്സവബത്തയായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്‌. നോർത്ത് കോട്ടച്ചേരിയിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി കെ കരുണാകരൻ ഉദ്‌ഘാടനംചെയ്തു.  യു രവിചന്ദ്ര അധ്യക്ഷനായി.  സംസ്ഥാന കമ്മിറ്റി അംഗം പി കെ മാധവൻ നായർ,  ജയറാം പ്രകാശ്, എസ് ഗോപാലകൃഷ്ണൻ,  ബാലൻ ഓളിയക്കാൽ, കെ വി ഗോവിന്ദൻ, കെ സുജാതൻ, പി വി കമലാക്ഷി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കുഞ്ഞമ്പു നായർ സ്വാഗതവും ടി വി സരസ്വതിക്കുട്ടി നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News