ചിറ്റൂർ കോളനി ഇനി "കാർത്യായനി അമ്മ നഗർ’
കാർത്തികപ്പള്ളി ചേപ്പാട് പഞ്ചായത്തിലെ ചിറ്റൂർ കോളനി ഇനി മുതൽ കാർത്യായനി അമ്മ നഗർ. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കോളനികളുടെയും ഊരുകൂട്ടങ്ങളുടെയും പേരുകൾ പുനർനാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുട്ടം ചിറ്റൂർ ലക്ഷം വീട് കോളനിക്ക് കാർത്തികപ്പള്ളി തഹസിൽദാർ പി എ സജീവ് കാർത്യായനിയമ്മ നഗർ എന്ന് പേരിട്ടു. നാരീ പുരസ്കാര ജേതാവ് അക്ഷരമുത്തശ്ശി കാർത്യായനിയമ്മയുടെ ഒന്നാം ചരമവാർഷികദിനത്തിൽ നടന്ന ചടങ്ങിൽ ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ അധ്യക്ഷനായി. സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ എ ജി ഒലീന അനുസ്മരണ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ കെ വിശ്വപ്രസാദ്, എസ് വിജയകുമാരി, പഞ്ചായത്ത് അംഗങ്ങളായ ഐ തമ്പി, വി സനിൽകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com