തെക്കേക്കരയില്‍ 
12 കാമറകള്‍ സ്ഥാപിച്ചു

കുറത്തികാട് ജങ്ഷനിലെ സോളാർ കാമറ സംവിധാനം പ്രസിഡന്റ്‌ ഡോ. കെ മോഹൻകുമാർ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര തെക്കേക്കര പഞ്ചായത്തില്‍ മാലിന്യം തള്ളലിന് തടയിടാന്‍ വിവിധ കേന്ദ്രങ്ങളില്‍ സോളാര്‍ കാമറകള്‍ സ്ഥാപിച്ചു. മാലിന്യം തള്ളുന്നവരെ പിടിക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ 12 സിസി കാമറകളാണ് സ്ഥാപിച്ചത്. കാമറകള്‍ സ്ഥാപിച്ച കേന്ദ്രങ്ങള്‍: വാര്‍ഡ് 1 (ഉമ്പര്‍നാട് ശ്മശാനം കവാടത്തിന് മുന്നില്‍), വാര്‍ഡ് 3 (കല്ലുമല- കറ്റാനം റോഡില്‍ ഡോ. ആര്‍ നാസറിന്റെ വീടിന് മുന്നില്‍), വാര്‍ഡ് 7 (വരേണിക്കല്‍ ജങ്ഷനില്‍ നിന്നും വടക്കോട്ടുള്ള റോഡില്‍ തഴക്കര പഞ്ചായത്ത് അതിര്‍ത്തിയില്‍), വാര്‍ഡ് 10 (കുറത്തികാട് സെന്റ് ജോണ്‍സ് എംഎസ് സി യുപി സ്‌കൂളിന് എതിര്‍വശം വടക്കോട്ടുള്ള വഴി), വാര്‍ഡ് 11 (കുറത്തികാട് ജങ്ഷനില്‍), വാര്‍ഡ് 12 (ഗോവിന്ദ കോട്ടേജ്- അനശ്വര ക്ലബ്ബ് റോഡില്‍), വാര്‍ഡ് 13 (ചാങ്ങയില്‍ ക്ഷേത്രത്തിന് കിഴക്ക് വശം പാടത്തിന് സമീപം), വാര്‍ഡ് 15 (ഓലകെട്ടിയമ്പലം മുക്കോലയില്‍ വീടിന് സമീപം), വാര്‍ഡ് 16 (പല്ലാരിമംഗലം ഷാപ്പിന് മുന്നില്‍), വാര്‍ഡ് 17 (പല്ലാരിമംഗലം ബിവറേജസിന് സമീപം).  ഏഴ് 7,65,000 രൂപയാണ് പദ്ധതി ചെലവ്. കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് കാമറ വ്യാപിപ്പിക്കാനാണ് പഞ്ചായത്ത് പദ്ധതിയിടുന്നത്. മാലിന്യം തളളല്‍ പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹന്‍കുമാര്‍ പറഞ്ഞു. Read on deshabhimani.com

Related News