അഞ്ചാലുംമൂടിന്റെ വികസനം യാഥാർഥ്യമാക്കണം

അഞ്ചാലുംമൂട് ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


    കോടിയേരി ബാലകൃഷ്ണൻ നഗർ (അഞ്ചാലുംമൂട് അഞ്ജു ഓഡിറ്റോറിയം) കൊല്ലത്തിന്റെ ഉപനഗരമായി അഞ്ചാലുംമൂടിനെ വികസിപ്പിക്കണമെന്ന് സിപിഐ എം അഞ്ചാലുംമൂട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൊല്ലം–-തേനി ദേശീയപാതയിലെ പ്രധാന നഗരം കൂടിയാണ് അഞ്ചാലുംമൂട്. പെരുമൺ പാലവും കൊല്ലം ബൈപാസും പൂർത്തിയാകുന്നതോടെ അഷ്ടമുടിക്കായൽ, മൺറോതുരുത്ത് ടൂറിസം പദ്ധതികളും ആഞ്ചാലുംമൂട് കേന്ദ്രീകരിച്ച് കൂടുതൽ സജീവമാകുമെന്നും പ്രമേയത്തിൽ പറഞ്ഞു. കോർപറേഷൻ മിനിസ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റ് സംവിധാനം ഏർപ്പെടുത്തുക, അഞ്ചാലുംമൂട്ടിൽ പൊതു ശൗചാലയം സ്ഥാപിക്കുക, പെരുമൺ കയർ ഫാക്ടറിക്കായി ഏറ്റെടുത്ത് ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലത്ത് മിനിസ്റ്റേഡിയം നിർമിക്കുക, ആശ്രാമം ഇഎസ്ഐ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ 24പേർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിഅംഗം എം എച്ച് ഷാരിയർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ അനിരുദ്ധൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യംചെയ്തു. ചുവപ്പുസേന മാർച്ചിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സികെപി ജങ്‌ഷനിൽനിന്ന് ആരംഭിച്ച ബഹുജനറാലി അഞ്ചാലുംമൂട് സീതാറാം യെച്ചൂരി നഗറിൽ (അഞ്ജു ഓഡിറ്റോറിയം ഗ്രൗണ്ട്) സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ അനിരുദ്ധൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം എച്ച് ഷാരിയർ, ഏരിയ സെക്രട്ടറി കെ ജി ബിജു, എ എം ഇക്ബാൽ, എസ് ജയൻ, ബൈജു ജോസഫ്, എ അമാൻ, സി ജി സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News