കൂടുതൽ പരാതികളിൽ പരിഹാരം: പി എ മുഹമ്മദ് റിയാസ്
വടകര താലൂക്ക് തല ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ പരാതി പരിഹാരത്തിന്റെ ശതമാനം വർധിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശതമാനത്തിൽ വർധനയുണ്ട്. മഹാഭൂരിപക്ഷം വിഷയങ്ങളും പരിഹരിക്കാനാകുന്നുവെന്നതാണ് ജില്ലകളിൽനിന്നുള്ള അനുഭവം. വേദിയിൽവരുന്ന പരാതികൾ ഉൾപ്പെടെ കേൾക്കുന്നു. സമയബന്ധിതമായി പ്രശ്‌നങ്ങൾ പരിഹരിക്കുന്നു. സങ്കീർണമായവ പരിഹരിക്കാൻ സമയം നിശ്ചയിക്കുന്നു. ജനം സംതൃപ്തരായാണ് മടങ്ങുന്നത്. ജനങ്ങൾക്കായി സാധ്യമായതെല്ലാം ചെയ്യുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com