മന്ത്രി വി അബ്ദുറഹ്മാൻ ഇന്ന്‌ ജില്ലയിൽ



കാസർകോട്‌ കായിക  മന്ത്രി വി അബ്ദുറഹിമാൻ വ്യാഴാഴ്‌ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ പത്തിന്‌ വോർക്കാടി പഞ്ചായത്ത്‌ മിനി സ്‌റ്റേഡിയം പ്രവൃത്തി ഉദ്‌ഘാടനം, 11ന്‌ മിയാപ്പദവിൽ മീഞ്ച പഞ്ചായത്ത്‌ മിനിസ്‌റ്റേഡിയം പ്രവൃത്തി ഉദ്‌ഘാടനം, 12ന്‌ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിക്ക്‌ നിർമിച്ച വീടിന്റെ താക്കോൽ കൈമാറ്റം, രണ്ടിന്‌ ബേത്തൂർപാറ എഎൽപി സ്കൂൾ കളിസ്ഥലം ഉദ്ഘാടനം, 2.30ന്‌ കുറ്റിക്കോൽ ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ട് പ്രവൃത്തി ഉദ്ഘാടനം, 3.30ന്‌ മേൽപറമ്പ് സഹകരണ സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം, 4.30ന്‌ ചീമേനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌റ്റേഡിയം പ്രവൃത്തി ഉദ്‌ഘാടനം. Read on deshabhimani.com

Related News