വീണ്ടും വെള്ളക്കൊടി

കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ കോളേജിൽ നടത്തിയ ആഹ്ലാദപ്രകടനം ഫോട്ടോ : സുരേന്ദ്രൻ മടിക്കൈ


കാസർകോട്‌ കണ്ണൂർ സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിലെ  17 ക്യാമ്പസിൽ പത്തിടത്തും എസ്‌എഫ്‌ഐ തേരോട്ടം. നേരത്തെ അഞ്ചിടത്ത്‌ എസ്‌എഫ്‌ഐ എതിരില്ലാതെ ജയിച്ചിരുന്നു. കാഞ്ഞങ്ങാട്‌ നെഹ്‌റു കോളേജ്, രാജപുരം സെന്റ്‌ പയസ്, മുന്നാട്‌ പീപ്പിൾസ് കോളേജ്, ഉദുമ ഗവ. കോളേജ് എന്നിവിടങ്ങളിൽ എസ്‌എഫ്‌ഐ എല്ലാ സീറ്റിലും ജയിച്ചു. എളേരിത്തട്ട്‌ ഇ കെ നായനാർ ഗവ. കോളേജ്‌, കിനാനൂർ കരിന്തളം ഗവ. കോളേജ്‌,  മടിക്കൈ ഐഎച്ച്‌ആർഡി, കാലിച്ചാനടുക്കം എസ്‌എൻഡിപി കോളേജ്‌, പള്ളിപ്പാറ ഐഎച്ച്‌ആർഡി കോളേജുകളിൽ നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു.  കാസർകോട്‌ ഗവ. കോളേജിൽ ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്‌റ്റൻ, യുയുസി, മാഗസിൻ എഡിറ്റർ എന്നീ സീറ്റുകളിൽ എസ്‌എഫ്‌ഐaജയിച്ചു. മഞ്ചേശ്വരം കോളേജ്  ജനറൽ ക്യാപ്റ്റൻ, പിജി റെപ്പ്‌ സീറ്റുകൾ എസ്‌എഫ്‌ഐ നേടി. പടന്നക്കാട്‌ സി കെ നായർ കോളേജിൽ റെപ്പ്‌, രണ്ട്‌ അസോസിയേഷൻ സീറ്റുകളും നേടി.  പെരിയ അംബേദ്‌കർ കോളേജിൽ മൂന്ന്‌ അസോസിയേഷൻ സീറ്റുകളും നേടി. ജില്ലയിൽ എസ്‌എഫ്‌ഐ മുന്നേറ്റത്തിന്‌ കരുത്തുപകർന്ന മുഴുവൻ വിദ്യാർഥികളെയും ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്‌തു. Read on deshabhimani.com

Related News