ഹോപ്പ് പദ്ധതി തുടങ്ങി



കൊല്ലം സോഷ്യൽ പൊലീസിങ്‌ വിങ്ങിന്റെ നേതൃത്വത്തിലുള്ള ഹോപ്പ് പദ്ധതിയുടെ കൊല്ലം സിറ്റി പരിധിയിലെ 2024–--25 പ്രവർത്തനങ്ങൾ ‘ പ്രതീക്ഷോത്സവം ’ പൊലീസ് ക്ലബ്ബിൽ തുടങ്ങി. ജില്ലാ നോഡൽ ഓഫീസറും പൊലീസ് അഡീഷണൽ സൂപ്രണ്ടുമായ എൻ ജിജി  ഉദ്ഘാടനംചെയ്തു. കോ –-ഓര്‍ഡിനേറ്റർ കെ എസ് ബിനു അധ്യക്ഷനായി. എസ്എസ്‌എൽസി, പ്ലസ്ടു പരീക്ഷയിൽ വിജയത്തിലെത്താൻ സാധിക്കാത്ത കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ പിന്തുണ നൽകി പഠനത്തിലേക്ക് തിരിച്ചെത്തിക്കുകയാണ്‌ ലക്ഷ്യം. സൈക്കോളജിസ്റ്റ് ജോസഫ് മോട്ടിവേഷൻ ക്ലാസ്‌ നയിച്ചു. പുതുതായി പദ്ധതിയുടെ ഭാഗമായ 45കുട്ടികളെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. റിസോഴ്‌സ് പേഴ്‌സൺ കാൾട്ടൺ ഫെർണാണ്ടസ്, കെപിഒഎ ജില്ലാ സെക്രട്ടറി ജിജു സി നായർ, അധ്യാപിക പ്രീത, സുവിദ്യ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News