അല്ലലില്ലാതെ ഓണച്ചിരി

പോന്നോണം വന്നല്ലോ... മഞ്ഞക്കാർഡ് ഉടമകൾക്ക് സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വാങ്ങി കുലശേഖരപതിയിലെ റേഷൻ കടയിൽ നിന്ന് സന്തോഷത്തോടെ മടങ്ങുന്ന വീട്ടമ്മ ശാന്ത ഫോട്ടോ: -ജയകൃഷ്ണൻ ഓമല്ലൂർ


പത്തനംതിട്ട എല്ലാ വിഭാഗം ജനങ്ങൾക്കും ഓണം ആഘോഷിക്കാനുള്ള ഇടപെടലുമായി ഇത്തവണയും സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ അന്ത്യോദയ കാർഡുകാർക്കുമുള്ള സൗജന്യ ഓണക്കിറ്റിന്റെ വിതരണം ആരംഭിച്ചു. 23,122 കിറ്റുകളാണ്‌ ജില്ലയിലാകെ സൗജന്യമായി വിതരണം ചെയ്യുന്നത്‌. ഇതുവരെ 9,149 കിറ്റ്‌ വിതരണം ചെയ്‌തു. ജില്ലയിലെ 766 റേഷൻ കടകൾ വഴിയാണ്‌ സൗജന്യ ഓണക്കിറ്റ്‌ വിതരണം. 14 വരെ വിതരണം തുടരും. അന്ത്യോദയ കാർഡുകാർക്ക്‌ പുറമെ വിവിധ ക്ഷേമ സ്ഥാപനങ്ങൾക്കും കിറ്റുകൾ സൗജന്യമായി നൽകും. 13 ഇനങ്ങളടങ്ങിയ ഓണക്കിറ്റ്‌ സപ്ലൈകോ നേതൃത്വത്തിൽ റേഷൻ കടകൾ വഴി സൗജന്യമായി വിതരണം ചെയ്യുന്നു. അടൂർ താലൂക്കിൽ 4,577 കുടുംബങ്ങൾക്കും കോന്നിയിൽ 5,303 കുടുംബങ്ങൾക്കും കോഴഞ്ചേരിയിൽ 3,357 കുടുംബങ്ങൾക്കും മല്ലപ്പള്ളിയിൽ 2,664 കുടുംബങ്ങൾക്കും റാന്നിയിൽ 3,582 കുടുംബങ്ങൾക്കും തിരുവല്ലയിൽ 3,207 കുടുംബങ്ങൾക്കും ഉൾപ്പെടെ 22,690 കിറ്റുകളാണ്‌ വിതരണം ചെയ്യേണ്ടത്‌. കൂടാതെ ആറ്‌ താലൂക്കുകളിലെ വിവിധ ക്ഷേമ സ്ഥാപനങ്ങളിലായി 432 കിറ്റും നൽകും. ബുധനാഴ്‌ച വരെ 9,149 കിറ്റുകളാണ്‌ വിവിധ താലൂക്കുകളിലായി വിതരണം ചെയ്‌തത്‌. അടൂർ താലൂക്കിൽ 1,855 കിറ്റും കോന്നി താലൂക്കിൽ 2,060 കിറ്റും കോഴഞ്ചേരി താലൂക്കിൽ 1,498 കിറ്റും മല്ലപ്പള്ളി താലൂക്കിൽ 1,107 കിറ്റും വിതരണം ചെയ്‌തു. റാന്നിയിൽ 1,383 കിറ്റിന്റേയും തിരുവല്ലയിൽ 1,246 കിറ്റിന്റേയും വിതരണം പൂർത്തിയായി. Read on deshabhimani.com

Related News