ഔഷധങ്ങൾക്ക് ജിഎസ്‌ടി ഒഴിവാക്കണം
ആലപ്പുഴ ഔഷധങ്ങൾക്ക് മേൽചുമത്തുന്ന ജിഎസ്ടി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസെന്റേറ്റീവ് അസോസിയേഷൻ (കെഎംഎസ്ആർഎ) 51 –--ാം ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. എച്ച് സലാം എംഎൽഎ സമ്മേളനം ഉദ്ഘാടനംചെയ്തു. മീന വി നഗറിൽ (എൻ ജി ഒ യൂണിയൻ ഹാൾ) ചേർന്ന സമ്മേളനത്തിൽ കെഎംഎസ്ആർഎ ജില്ലാ പ്രസിഡന്റ് സി വിജയ് അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, കെഎംഎസ്ആർഎ സംസ്ഥാന സെക്രട്ടറിമാരായ എ വി പ്രദീപ് കുമാർ, അനിരൂപ് രാജ, സുനിത, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി ബി ഫിറോസ്, രാജുമോൻ, എസ് ദിനിമോൻ, അനൂപ് ചെറിയാൻ, മനുദാസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സജു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എസ് ദിനിമോൻ (പ്രസിഡന്റ്), മനുദാസ്, സി ബി ധന്യ (വൈസ് പ്രസിഡന്റുമാർ), സി വിജയ് (സെക്രട്ടറി), ടി ബി ഫിറോസ്, രാജു മോൻ (ജോയിന്റ് സെക്രട്ടറിമാർ) അനൂപ് ചെറിയാൻ (ട്രഷറർ). Read on deshabhimani.com