ഉയരപ്പാത നിര്‍മാണം 
ഡിവൈഎഫ്‌ഐ തടഞ്ഞു

ഡിവൈഎഫ്ഐ അരൂര്‍ ബ്ലോക്ക് കമ്മിറ്റി അരൂർ–- തുറവൂർ ഉയരപ്പാത 
നിര്‍മാണം തടഞ്ഞ് പ്രതിഷേധിക്കുന്നു


അരൂർ തകർന്ന സര്‍വീസ് റോഡ് പുനര്‍നിര്‍മിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ അരൂര്‍ ബ്ലോക്ക് കമ്മിറ്റി അരൂർ–- തുറവൂർ ഉയരപ്പാത നിര്‍മാണം തടസപ്പെടുത്തി. അരൂര്‍ ഇന്ത്യന്‍ ഓയില്‍ പമ്പ് മുതല്‍ ചന്തിരൂര്‍ സ്‌കൂള്‍ വരെ പ്രകടനമായെത്തിയാണ് ഓരോ കേന്ദ്രത്തിലെയും നിര്‍മാണം നിര്‍ത്തിവയ്‌പിച്ചത്. അശോക ബില്‍ഡ്കോണ്‍ ജീവനക്കാരും അരൂര്‍ സ്റ്റേഷനിലെ എസ്എച്ച്ഒ, സബ് ഇന്‍സ്‌പെക്ടര്‍മാരുമടക്കം പൊലീസ് സംഘവും എത്തിയെങ്കിലും സര്‍വീസ് റോഡ് നിര്‍മാണ കമ്പനിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥസംഘം വരുന്നതുവരെ സമരം തുടര്‍ന്നു. അശോക ബില്‍ഡ്കോണിന്റെ തുറവൂരിലെ ക്യാമ്പ് ഓഫീസില്‍നിന്ന്‌  ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷം സിപിഐ എം, --ഡിവൈഎഫ്ഐ നേതാക്കളും അരൂര്‍ പൊലീസ്‌ സ്റ്റേഷന്‍ എസ്എച്ച്ഓയുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചപ്രകാരമാണ് സമരം അവസാനിപ്പിച്ചത്. നിര്‍മാണ പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ നിലവിലെ പ്രതിസന്ധി പരിഹരിക്കുംവരെ നിര്‍മാണം തടസപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു. ഡിവൈഎഫ്ഐ അരൂര്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍ നിഷാന്ത്, സെക്രട്ടറി വി കെ സൂരജ്, ജില്ലാ പഞ്ചായത്തംഗം അനന്തു രമേശന്‍, സിപിഐ എം നേതാക്കളായ പി ഡി രമേശന്‍, സി പി പ്രകാശന്‍, പി സലിംകുമാര്‍, എസ്എഫ്ഐ അരൂര്‍ ഏരിയാ സെക്രട്ടറി അര്‍ജുൻ ബാബു, ധനേഷ്ദാസ്, ജിബി ഗോപി, ബിലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. Read on deshabhimani.com

Related News