ഗ്രീൻഫ്ലെയിം ഗ്യാസ് ഏജൻസി സമരം 23– ദിവസത്തിലേക്ക്
കൊടുങ്ങല്ലൂർ ഗ്രീൻ ഫ്ലെയിം ഗ്യാസ് ഏജൻസി തൊഴിലാളികൾക്ക് മിനിമം ബോണസ് നൽകണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലാ ഗ്യാസ് ആൻഡ് പെട്രോൾ പമ്പ് വർക്കേഴ്സ് യൂണിയൻ (സിഐടിയു ) നേതൃത്വത്തിൽ നടക്കുന്ന സമരം 23– ദിവസത്തിലേക്ക്. 22– ദിവസം സിഐടിയു ഏരിയ ജോയിന്റ് സെക്രട്ടറി പി എ സുധീർ ഉദ്ഘാടനം ചെയ്തു. ടി കെ സഞ്ജയൻ അധ്യക്ഷനായി. പി പി ശശികല, എ പി മനോജ്, സുധി ലാൽ, ഒ എസ് സലീഷ് എന്നിവർ സംസാരിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുനിസിപ്പൽ കണ്ടിൻജന്റ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. Read on deshabhimani.com