അനിശ്ചിതകാല സമരം ഒമ്പതാം ദിവസത്തിലേക്ക്
തിരുവനന്തപുരം കേരള സാങ്കേതിക സർവകലാശാലയ്ക്കുമുന്നിൽ അധ്യാപകരും ജീവനക്കാരും നടത്തുന്ന അനിശ്ചിതകാല സമരം ഒമ്പതാം ദിവസത്തിലേക്ക്. ബുധനാഴ്ച ഐഎച്ച്ആർഡി എംപ്ലോയീസ് യുണിയന്റെയും സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് അസോസിയേഷന്റെയും നേതൃത്വത്തിലായിരുന്നു സമരം. ഐഎച്ച്ആർഡി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി ഡി കുര്യച്ചൻ ഉദ്ഘാടനം ചെയ്തു. എസ്‌എഫ്‌സിടിഎസ്‌എ ജോയിന്റ് സെക്രട്ടറി അബ്ദുൾ അസീസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ് ശ്യാം കുമാർ, ഐഎച്ച്ആർഡി എംപ്ലോയീസ് യൂണിയൻ ജോയിന്റ് സെക്രട്ടറി എസ് മനോജ്, വൈസ് പ്രസിഡന്റ് കെ എസ് ബിന്ദു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേ സിൽ ഗോമസ്, അജിൽ കുമാർ, അരുൺ, ഷിബു, സുധീർ ബാബു, കെടിയു എംപ്ലോയീസ് യൂണിയൻ സെക്രട്ടറി അസീം റഷീദ്, മാത്യു എം അലക്സ് എന്നിവരും സംസാരിച്ചു. താൽക്കാലിക വിസി നിയമനം റദ്ദാക്കുക, ഹൈക്കോടതി വിധി പാലിക്കാൻ ചാൻസലർ തയ്യാറാകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. Read on deshabhimani.com