എസ് കെ നസീറിന് 
ഫാർമർ ഓഫ് ഇന്ത്യ അവാർഡ്

മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് 
കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയിൽനിന്ന് എസ് കെ നസീർ ഏറ്റുവാങ്ങുന്നു


കായംകുളം ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് കെ നസീറിന് 2024 ലെ മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് ലഭിച്ചു.  ഇന്ത്യയുടെ കാർഷിക ഭൂപ്രകൃതിക്ക് ഗണ്യമായ സംഭാവന നൽകുന്ന  വ്യക്തികൾക്കായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ  (ഐസിഎആർ) സഹകരണത്തോടെ കൃഷി ജാഗരൺ നൽകുന്ന അവാർഡ്‌ ആണ്‌ ഇത്‌. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി അവാർഡ് സമ്മാനിച്ചു. കായംകുളം കരീലകുളങ്ങര തിരുവാലിൽ  ഇബ്രാഹീംകുട്ടിയുടെയും റംലാബീവിയുടെയും മകനാണ്‌. ഭാര്യ: നജ്മ. മക്കൾ: സന ഫാത്തിമ, ആയിഷ ഫാത്തിമ, ഫിദ ഫാത്തിമ, സഹിമ ഫാത്തിമ.   Read on deshabhimani.com

Related News