തീം സോങ് 
പ്രകാശിപ്പിച്ചു

ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി തയ്യാറാക്കിയ തീം സോങ് എച്ച് സലാം എംഎൽഎ 
പ്രകാശിപ്പിക്കുന്നു


അമ്പലപ്പുഴ എച്ച് സലാം എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ 37 ലക്ഷം രൂപ ചെലവിൽ ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയാക്കിയ റീജണൽ ഏർലി ഇന്റർവെൻഷൻ സെന്റർ (ആർഇഐസി) / ഓട്ടിസം സെന്റർ മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യും. വെള്ളി രാവിലെ 10ന് സെന്ററിൽ ചേരുന്ന സമ്മേളനത്തിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. ഉദ്ഘാടനത്തിന് മുന്നോടിയായി തയ്യാറാക്കിയ ‘തീം സോങ്’  എച്ച് സലാം എംഎൽഎ പ്രകാശിപ്പിച്ചു. ആർഇഐസി മാനേജർ ലിനി ഗ്രിഗറി സംസാരിച്ചു. ജോൺസൺ നൊറോണ രചനയും പയസ് കൂട്ടുങ്ങൽ സംഗീതവും നിർവഹിച്ച ഗാനം ആർ ഇ ഐ സി/ഓട്ടിസം സെന്റർ നോഡൽ ഓഫീസർ ഡോ. ലതിക നായർ, സ്‌പീച്ച് തെറാപ്പിസ്‌റ്റ്‌ വി എസ്‌ അനുമോൾ, എൻഎച്ച്എം പിആർഒ ബെന്നി അലോഷ്യസ് എന്നിവർ ചേർന്നാണ് ആലപിച്ചത്. Read on deshabhimani.com

Related News