കേന്ദ്രത്തിനെതിരെ മഹിളകളുടെ പ്രതിഷേധം

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി പാസ്‌പോർട്ട്‌ ഓഫീസിന്‌ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം 
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പുഷ്‌പലത മധു ഉദ്‌ഘാടനംചെയ്യുന്നു


ആലപ്പുഴ കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണത്തിനും തൊഴിലില്ലായ്‌മയ്‌ക്കും സ്‌ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കും എതിരെ  ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ മാർച്ചും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ ഓഫീസിൽനിന്ന് ആരംഭിച്ച പ്രകടനം പാസ്‌പോർട്ട്‌ ഓഫീസിൽ സമാപിച്ചു.   യോഗം അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പുഷ്‌പലത മധു ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ലീല അഭിലാഷ്‌ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പ്രഭ മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  സുശീല മണി, കെ കെ ജയമ്മ, സന്ധ്യ രമേശ്, ജുമൈല തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. മായാദേവി, നിർമല സെൽവരാജ്, ശശികല, ലാലി വേണു തുടങ്ങിയവർ  പങ്കെടുത്തു. ഒപ്പുശേഖരണം നടത്തി കലക്‌ടർക്ക്‌ നിവേദനം നൽകി. Read on deshabhimani.com

Related News