വളവനാട് എൽഡിഎഫിന് ഉജ്വലജയം
ആലപ്പുഴ ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് സ്ഥാനാർഥി അരുൺദേവിന് ഉജ്വലവിജയം. യുഡിഎഫിലെ ഷൈൻ മങ്കടക്കാടിനെ 1911 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. സിപിഐ എം അംഗമായിരുന്ന എം രജീഷിന്റെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫിന് 4022 വോട്ടും യുഡിഎഫിന് 2111 വോട്ടും ലഭിച്ചു. മൂന്നാം സ്ഥാനത്തായ ബിജെപി സ്‌ഥാനാർഥി ഡി പ്രസാദിന് 648 വോട്ട് ലഭിച്ചു. കഴിഞ്ഞ തവണ ബിജെപിക്ക് 1391 വോട്ടാണ് കിട്ടിയത്. ഇത്തവണ ബിജെപി വോട്ട് പകുതിയിലേറെ കുറഞ്ഞു. ആകെയുള്ള 10,561 വോട്ടർമാരിൽ 6781 പേരാണ് വോട്ട് ചെയ്‌തത്. ആകെ 13 ഡിവിഷനുകളുള്ള ബ്ലോക്കിൽ നിലവിൽ എൽഡിഎഫിന് 11, യുഡിഎഫ് രണ്ട് എന്നതാണ് കക്ഷിനില. പത്തിയൂർ പഞ്ചായത്തിലെ 12–--ാം വാർഡിലേക്ക് (എരുവ)നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. ഫലം എൽഡിഎഫ് ഭരണത്തെ ബാധിക്കില്ല. 19 അംഗ പഞ്ചായത്തിൽ 13 പേരും എൽഡിഎഫാണ്. ബിജെപി നാല്, യുഡിഎഫ് രണ്ട് എന്നതാണ് നിലവിലെ കക്ഷിനില. യുഡിഎഫിലെ ദീപക് എരുവ 575 വോട്ട് നേടിയാണ് ജയിച്ചത്. Read on deshabhimani.com