ജലസമൃദ്ധി കലാജാഥ സമാപിച്ചു
കാട്ടാക്കട കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കിവരുന്ന വറ്റാത്ത ഉറവയ്ക്കായിജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടത്തിയ ‘മന്ത്രങ്ങളില്ലാതെ മനസ്സുണർത്തുന്നവർ ’ജലസമൃദ്ധി കലാജാഥ സമാപിച്ചു.വേനൽമഴയിലെയും കാലവർഷത്തിലെയും മഴവെള്ളം ശേഖരിച്ച് ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിന് പൊതുസമൂഹത്തിന്റെ പിന്തുണതേടിയാണ് മന്ത്രങ്ങളില്ലാതെ മനസ്സുണർത്തുന്നവർ എന്ന കലാജാഥ പര്യടനം നടത്തിയത് . മെയ് ഏഴിന് മലയിൻകീഴ് പഞ്ചായത്തിൽനിന്ന‌് ആരംഭിച്ച ജലസമൃദ്ധി കലാജാഥ വിളപ്പിൽ, വിളവൂർക്കൽ, പള്ളിച്ചൽ , മാറനല്ലൂർ , കാട്ടാക്കട പഞ്ചായത്തുകളിലെ മുപ്പതുകേന്ദ്രങ്ങളിൽ കലാപരിപാടി അവതരിപ്പിച്ച ശേഷം കാട്ടാൽ പുസ്തകമേള നഗരിയിൽ കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ടാണ് സമാപിച്ചത് . സി വി ഉണ്ണിക്കൃഷ്ണൻ രചനയും നേമംബ്ലോക്ക് ജോയിന്റ‌് ബിഡിഒ ഡി സുരേഷ് സംവിധാനവും നിർവഹിച്ച കലാജാഥയിൽ ജില്ലയിലെ വിവിധ കോളേജുകളിൽനിന്നുള്ള അമൃത, കരിഷ്മ,സിദ്ധുമോഹൻ, ശ്രീരാം, അഭിലാഷ്, അനന്തകൃഷ്ണൻ, ശ്രീദേവി, ധനേഷ്എന്നിവരാണ് അഭിനയിച്ചത്. Read on deshabhimani.com