നേട്ടങ്ങളുടെ പട്ടികയുമായി
നൂറനാട്‌



ചാരുംമൂട് ആർദ്രകേരളം പുരസ്‌കാരത്തിൽ രണ്ടാംസ്ഥാനം നേടിയ നൂറനാട് പഞ്ചായത്തിന് നിരത്താനുള്ളത്‌ നേട്ടങ്ങളുടെ നിരവധി പട്ടിക. പൊതുജനാരോഗ്യ പ്രവർത്തനം, വാർഡുതല ആരോഗ്യ ശുചിത്വ സമിതിയുടെ പ്രവർത്തനം, പുകയിലവിരുദ്ധ പ്രവർത്തനം, അങ്കണവാടി പോഷകാഹാര വിതരണം,  കുട്ടികളുടെ പ്രതിരോധ കുത്തിവയ്‌പ്‌, ഗൃഹകേന്ദ്രീകൃത പാലിയേറ്റീവ് പ്രവർത്തനം, ഉറവിടത്തിൽത്തന്നെ മാലിന്യസംസ്‌കരണം, പൊതുസ്ഥല ശുചീകരണം, ആരോഗ്യമേഖലയിലെ റിപ്പോർട്ടിങ് സംവിധാനം, ബയോമെഡിക്കൽ മാലിന്യ സംസ്‌കരണം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചതെന്ന് നൂറനാട് പഞ്ചായത്ത് പ്രസിഡന്റ്‌ സ്വപ്‌ന സുരേഷും വൈസ്‌പ്രസിഡന്റ്‌ ജി അജികുമാറും പറഞ്ഞു.      സ്‌കൂൾ ആരോഗ്യപരിപാടി, യോഗ പരിശീലനം, മരുന്ന്‌ വാങ്ങൽ, വാർഡുകളിലെ ആരോഗ്യ ശുചിത്വസമിതിയുടെ കൃത്യമായ പ്രവർത്തനം, ശുചീകരണം, പുകവലിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായ പിഴയീടാക്കൽ, സബ്സെന്ററുകളുടെ പ്രവർത്തനം, പാലിയേറ്റീവ് ഒപിയും ഉപകരണ സഹായ വിതരണവും, ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ, കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചിട്ടയായ പ്രവർത്തനം, ഗ്രീൻ പ്രോട്ടോകൾ സംവിധാനങ്ങൾ, ആരോഗ്യ ബോധവൽക്കരണ പരിപാടി  തുടങ്ങിയവും മികച്ച നിലയിൽ നടത്താനായത് പുരസ്‌കാരത്തിലെത്തിച്ചു. മികവോടെ പുന്നപ്ര തെക്ക് അമ്പലപ്പുഴ ആർദ്രകേരളം ജില്ലാതല പുരസ്‌കാരത്തിൽ മൂന്നാംസ്ഥാനം നേടിയ പുന്നപ്ര തെക്ക് പഞ്ചായത്തിന്റേത്‌ മികവാർന്ന പ്രവർത്തനം. വാക്സിനേഷൻ പ്രവർത്തനങ്ങളിൽ നൂറു ശതമാനം കൈവരിച്ചതാണ്‌ പ്രധാനനേട്ടം. മുഴുവൻ വീടുകളിലും ബയോ ബിന്നുകൾ, ബയോഗ്യാസുകൾ എന്നിവ ലഭ്യമാക്കി ശുചിത്വ മേഖലയിലും മികച്ച പ്രവർത്തനം നടത്തി.   15നും 45നും ഇടയിൽ പ്രായമായ മുഴുവൻ വനിതകൾക്കും മെൻസ്ട്രുവൽ കപ്പ് വിതരണംചെയ്തു. ശിശുസൗഹൃദ പരിപാടികളിൽ അനീമിയ സ്ക്രീനിങ്ങും തുടർപ്രവർത്തനങ്ങളും നടത്തി. ആഴ്ചയിൽ രണ്ടുദിവസം വീടുകളിലെത്തി കൊതുകിന്റെ ലാർവയും നശിപ്പിച്ചു.    വൈസ് പ്രസിഡന്റ്‌ സുധർമ ഭുവനചന്ദ്രൻ, ആരോഗ്യ–-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എൻ കെ ബിജുമോൻ, മറ്റ് അംഗങ്ങൾ, ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമസേനാംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് അവാർഡിന് അർഹമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പി ജി സൈറസ് പറഞ്ഞു. അവാർഡ് തുക  മൂന്നുലക്ഷം രൂപ ആരോഗ്യ രംഗത്തെ മികവുറ്റ പ്രവർത്തനത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും സൈറസ് പറഞ്ഞു. Read on deshabhimani.com

Related News