കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കൈമാറി
കൊല്ലം -എൻ എസ് സഹകരണ ആശുപത്രിയുടെ സാംസ്കാരിക വിഭാഗമായ എൻ എസ് പബ്ലിക് ലൈബ്രറിക്കായി എംഎൽഎയുടെ ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എം നൗഷാദ് എംഎൽഎ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന് കൈമാറി. ഇതിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരികസമ്മേളനം എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാർ അധ്യക്ഷനായി. ആശുപത്രി സെക്രട്ടറി പി ഷിബു, ലൈബ്രറി സെക്രട്ടറി കൊട്ടിയം രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് എ മാധവൻപിള്ള, ഭരണസമിതിഅംഗം അഡ്വ. പി കെ ഷിബു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ, എൻ ഷൺമുഖദാസ്, കെ പി നന്ദകുമാർ കടപ്പാൽ, വിലാസിനിയമ്മ എന്നിവർ സംസാരിച്ചു. Read on deshabhimani.com