ഗ്രന്ഥശാലകൾ കാർഷികമേഖലയിലേക്കും കടന്നുവരണം: ജെ ചിഞ്ചുറാണി

പൊന്മന സംസ്കൃതി ഗ്രന്ഥശാലയിൽ ഓണത്തിന് ഒരുപറ അരിയും ഒരുമുറം പച്ചക്കറിയും പരിപാടി 
മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു


ചവറ സാംസ്കാരിക പ്രസ്ഥാനമായി ഗ്രന്ഥശാലകൾ മാറുന്ന വർത്തമാനകാലത്ത് ക്ഷീരോൽപ്പാദന മേഖല ഉൾപ്പെടെയുള്ള കാർഷിക മേഖലയിലേക്ക് ഗ്രന്ഥശാലകൾ കടന്നുവരണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പൊന്മന സംസ്കൃതി ഗ്രന്ഥശാലയിൽ ‘ഓണത്തിനൊരുപറ അരിയും ഒരുമുറം പച്ചക്കറിയും’ പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ വിവിധ വാർഡുകളിലെ ഹരിതകർമസേനാംഗങ്ങൾക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കെഎംഎംഎൽ മാനേജിങ് ഡയറക്ടർ പി പ്രദീപ്കുമാർ നിർവഹിച്ചു. എസ്എസ്എൽസി, പ്ലസ്‌ ടു ഉന്നതവിജയികളെ ഐആർഇ തലവൻ എൻ എസ് അജിത്കുമാർ അനുമോദിച്ചു. ഡോക്ടറേറ്റ് നേടിയ മോഹൻ പുന്തല, അധ്യാപകനായിരുന്ന ടി കെ രഘു, മുഖ്യമന്ത്രിയുടെ മികച്ച ജയിൽസേവന പുരസ്‌കാര ജേതാവ് കെ കൃഷ്ണപ്രസാദ്, ഹരിതകർമസേനാംഗങ്ങളായ ജസീന്ത, ദീപ എന്നിവരെയും മന്ത്രി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഐ ജയചിത്ര അധ്യക്ഷയായി. സെക്രട്ടറി ആർ മുരളി സ്വാഗതം പറഞ്ഞു. അഡ്വ. പി ബി ശിവൻ, വി വിജയകുമാർ, ഡോ. മോഹൻ പുന്തല, എ ബിജു, സുഗതൻ മംഗലത്ത്, ജെസീന്ത, സാംസൺ പൊന്മന, സുജിത, ജോൺസൺ, ഷീജ, ത്യാഗരാജൻ, രാജീവൻ പനമൂട്, ദിവ്യ, മേരി എന്നിവർ സംസാരിച്ചു. വാർഡിലെ 200 കുടുംബങ്ങൾക്ക് ഒരു പറഅരിയും ഒരുമുറം പച്ചക്കറിയും നൽകി.  Read on deshabhimani.com

Related News