വയനാട്ടിലേക്ക് കളിപ്പാട്ട വണ്ടി പുറപ്പെട്ടു
അന്തിക്കാട് വയനാട്ടിലെ കൂട്ടുകാർക്കായി അന്തിക്കാട് കെ ജി എം സ്കൂളിൽ നിന്ന് കളിപ്പാട്ട വണ്ടി പുറപ്പെട്ടു. ഒരു വണ്ടി നിറയെ കളിക്കോപ്പുകളും പഠനോപകരണങ്ങളുമായാണ് അന്തിക്കാട് കെ ജി എം എൽ പി സ്കൂളിൽ നിന്ന് കളിപ്പാട്ട വണ്ടി പുറപ്പെട്ടത്. അന്തിക്കാട് ഹൈസ്കൂളിലെ പ്രധാനാധ്യാപിക ഷില്ലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിലെ 645 ഓളം കുട്ടികൾ മൂന്നു ദിവസം കൊണ്ടാണ് ഒരു വണ്ടി നിറയെ കളിപ്പാട്ടങ്ങൾ സമാഹരിച്ചത്. പി ടി എ പ്രസിഡന്റ് അഖില രാഗേഷ് അധ്യക്ഷയായി. Read on deshabhimani.com