കലോത്സവ പന്തലിന്‌ കാല്‍നാട്ടി

പെരിയ സീമെറ്റ് നഴ്സിങ്‌ കോളേജിൽ നടക്കുന്ന കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല നോർത്ത് സോൺ കലോത്സവത്തിന്റെ പോസ്റ്റർ കാഞ്ഞങ്ങാട് നഗരസഭാ മുൻ ചെയർമാൻ വി വി രമേശൻ പ്രകാശിപ്പിക്കുന്നു.


 പെരിയ പതിനേഴ്‌ മുതൽ 20 വരെ നടക്കുന്ന  കേരള  ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവ പന്തലിന്‌ കാൽ നാട്ടി.  പെരിയ സി മെറ്റ് നഴ്സിങ്‌ കോളേജിൽ   ബേക്കൽ ഡിവൈഎസ് പി വി മനോജ്‌  കാൽനാട്ട്‌ നിർവഹിച്ചു.  കാർത്തിക് അധ്യക്ഷനായി.  പ്രണവ്, ബാബു കല്ലിയോട്ട്, അലൻ, ഇമ്മാനുവൽ, ദീക്ഷിത, അനുരാഗ് എന്നിവർ സംസാരിച്ചു. അഖിൽ മുന്നാട് സ്വാഗതം പറഞ്ഞു. കലോത്സവത്തിന്റെ പോസ്റ്റർ കാഞ്ഞങ്ങാട് നഗരസഭാ മുൻ ചെയർമാൻ വി വി രമേശൻ  പ്രകാശിപ്പിച്ചു. Read on deshabhimani.com

Related News