കാർപെന്ററി തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണം
കണ്ണൂർ കരാർവൽക്കരണവും റെഡിമെയ്ഡ് ഉൽപ്പന്നങ്ങളുടെ വിപണനവും മരത്തിന്റെ വിലക്കയറ്റവും കാരണം കാർപെന്ററി മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നും തൊഴിലും കൂലിയും സംരക്ഷിക്കണമെന്നും കാർപെന്ററി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി കണ്ണൻ സ്മാരക മന്ദിരത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് അരക്കൻ ബാലൻ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ, ടി ശശി, കെ പി രാജൻ, കെ പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം വേലായുധൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: അരക്കൻ ബാലൻ (പ്രസിഡന്റ്), ടി കുഞ്ഞപ്പൻ, പി എം മോഹനൻ, പി വി സുരേഷ് (വൈസ് പ്രസിഡന്റ്), എം വേലായുധൻ (സെക്രട്ടറി), പി കെ ഉത്തമൻ, വി രാജേഷ്, എ വി ധനഞ്ജയൻ (ജോ. സെക്രട്ടറി), പി പി രഘു (ട്രഷറർ). Read on deshabhimani.com