ടി ജി ഹരികുമാർ പുരസ്‌കാരം 
രവിമേനോന് സമ്മാനിച്ചു

തുഞ്ചൻ സ്‌മാരക സമിതിയുടെ ടി ജി ഹരികുമാർ സ്‌മൃതി പുരസ്‌കാരം മന്ത്രി വി ശിവൻകുട്ടി രവിമേനോന് സമ്മാനിക്കുന്നു


തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്‌മാരക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടി ജി ഹരികുമാർ അനുസ്‌മരണം മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു.  ടി ജി ഹരികുമാറിന്റെ സ്‌മരണാർഥം തുഞ്ചൻ സ്‌മാരക സമിതി ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരം രവിമേനോന് മന്ത്രി സമ്മാനിച്ചു. 50,000 രൂപയും ശിൽപ്പവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായി. ഡോ. ടി ജി രാമചന്ദ്രൻ പിള്ള അധ്യക്ഷനായി. ഡോ. ജോർജ് ഓണക്കൂർ, ഡോ. എം ആർ തമ്പാൻ, പ്രൊഫ. കാട്ടൂർ നാരായണപിള്ള, കവി സുമേഷ് കൃഷ്‌ണൻ, കാരയ്ക്കാമണ്ഡപം വിജയകുമാർ, സുധാ ഹരികുമാർ, ആറ്റുകാൽ ജി കുമാരസ്വാമി, കൗൺസിലർ ഉണ്ണികൃഷ്ണൻ, കെ മുരളീധരൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News