കെഎസ്‌ടിഎ ജില്ലാസമ്മേളനം ചായ്യോത്ത്‌



ചായ്യോത്ത് കെഎസ്‌ടിഎ ജില്ലാസമ്മേളനം ചായ്യോത്ത്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജനുവരി 18നും 19നും നടക്കും. സംഘാടകസമിതി രൂപീകരണയോഗം ചായ്യോത്ത് സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി  ഉദ്ഘാടനം ചെയ്തു.  കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് യു ശ്യാമഭട്ട് അധ്യക്ഷനായി. വി കെ രാജൻ, കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ, സംസ്ഥാന നിർവാഹക സമിതി അംഗം കെ ഹരിദാസ്, കെജിഒഎ  ജില്ലാ സെക്രട്ടറി കെ വി  രാഘവൻ, എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ എം ജിതേഷ്, കെ കുമാരൻ, സി ബിജു, എം ഇ ചന്ദ്രാംഗദൻ, കെ വി രാജേഷ്, പി എം ശ്രീധരൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പ്രകാശൻ സ്വാഗതവും എം ബിജു നന്ദിയും പറഞ്ഞു.  ഭാരവാഹികൾ:  വി കെ രാജൻ (ചെയർമാൻ), എം ബിജു (കൺവീനർ).     Read on deshabhimani.com

Related News