റെയിൽവേ സ്റ്റേഷനിലേക്ക് സിഐടിയു മാർച്ച്
നീലേശ്വരം റെയിൽവേയുടെ കേരളത്തിനെതിരായ അവഗണനയ്ക്കെതിരെ നീലേശ്വരം സ്‌റ്റേഷനിലേക്ക് ഉജ്വല തൊഴിലാളി മാർച്ച്. പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം അവസാനിപ്പിക്കുക, റെയിൽവേയുടെ പരിധിയിൽ വരുന്ന മാലിന്യ നിർമാർജനത്തിൽ റെയിൽവേ കാണിക്കുന്ന അനാസ്ഥ തിരുത്തുക തുടങ്ങിയ വിവിധ മുദ്രാവാക്യങ്ങളുന്നയിച്ച് സിഐടിയു ജില്ലാകമ്മിറ്റി നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. നീലേശ്വരം ബസ്‌സ്‌റ്റാൻഡ് പരിസരത്ത് നിന്ന് മാർച്ച് ആരംഭിച്ചു. റെയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ യു തമ്പാൻ നായർ അധ്യക്ഷനായി. പി കമലാക്ഷൻ, പി എ റഹ്മാൻ, ടി നാരായണൻ, ബി ശോഭ, തെരുവത്ത് നാരായണൻ, പി ശാന്തകുമാരി എന്നിവർ സംസാരിച്ചു. നീലേശ്വരം ഏരിയ സെക്രട്ടറി കെ ഉണ്ണിനായർ സ്വാഗതം പറഞ്ഞു. Read on deshabhimani.com