പ്ലസ്‌ വൺ പ്രവേശനം പൂർത്തിയായി ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്നത്‌ 2825 സീറ്റ്



കണ്ണൂർ പ്ലസ്‌ വൺ പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്നത്‌ 2,825 സീറ്റുകൾ.  35,755 സീറ്റുകളാണ്‌ ജില്ലയിലുള്ളത്‌. ഇതിൽ 32,930 സീറ്റുകളിൽ പ്രവേശനം നടന്നു. മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും  നിരവധി സീറ്റാണ്‌ ഒഴിവുള്ളത്‌.  സർക്കാർ സ്‌കൂളുകളിലെ 12,910  സീറ്റുകളിൽ 18,688 സീറ്റകളിലായിരുന്നു പ്രവേശനം.  1202 സീറ്റുകൾ  ബാക്കി. എയ്‌ഡഡ്‌ സ്‌കൂളുകളിൽ 13,415ൽ  13,271ലായിരുന്നു പ്രവേശനം. 144 സീറ്റുകൾ ബാക്കി. അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലെ 2,450 സീറ്റുകളിൽ 971ൽ പ്രവേശനം. 1479 സീറ്റ്‌ ഒഴിവുണ്ട്‌.   ഭിന്നശേഷി വിദ്യാർഥികൾക്ക്‌ പ്രത്യേക പരിഗണന നൽകിയായിരുന്നു പ്രവേശനം. ആദ്യ ഘട്ടത്തിൽ  അപേക്ഷിക്കാത്തവരെയും അപേക്ഷയിൽ തെറ്റുകളുണ്ടായിരുന്നവരെയും പരിഗണിച്ചു. ഭിന്നശേഷി  വിദ്യാർഥികൾക്ക്‌  ആവശ്യപ്പെട്ട സ്‌കൂളുകളിൽ പ്രവേശനം നൽകി. ഇത്തരത്തിൽ 48 ഭിന്നശേഷി വിദ്യാർഥികൾക്കാണ്‌ സംസ്ഥാനത്ത്‌ പ്രവേശനം നൽകിയത്‌.  സീറ്റെല്ലെന്ന 
പ്രചാരണം വ്യാജം കഴിഞ്ഞവർഷം 32,390 കുട്ടികളാണ്‌  പ്രവേശനം നേടിയത്‌.  ബാക്കി സീറ്റുകൾ ഒഴിഞ്ഞുകിടന്നു.  സീറ്റില്ലാത്തതിനാൽ വിദ്യാർഥികളുടെ പഠനം മുടങ്ങുമെന്ന വ്യാജപ്രചാരണമാണ്‌ കെഎസ്‌യു, എംഎസ്‌എഫ്‌ ഉൾപ്പെടെയുള്ള  വിദ്യാർഥി സംഘടനകൾ ഈവർഷവും നടത്തിയത്‌. ഇതിന്റെ പേരിലുള്ള  സമരനാടകങ്ങളും  അടിസ്ഥാനരഹിതമെന്ന്‌ തെളിയിക്കുകയാണ്‌  ഹയർ സെക്കൻഡറി ഏകജാലകസംവിധാനത്തിന്റെ വെബ്‌സൈറ്റിലെ കണക്ക്‌.     Read on deshabhimani.com

Related News