ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ നൽകിയ 74.33 ലക്ഷം മുഖ്യമന്ത്രിക്ക് കൈമാറി
ആലപ്പുഴ വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എസ്‌എൻഡിപി യോഗവും എസ്‌എൻ ട്രസ്‌റ്റും കണിച്ചുകുളങ്ങര ദേവസ്വവും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും ആദ്യഘട്ടസഹായമായി നൽകിയ 74,33,300 രൂപ പി പി ചിത്തരഞ്ജൻ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചേർത്തല കണിച്ചുകുളങ്ങര ക്ഷേത്രാങ്കണത്തിൽ യോഗവും ട്രസ്റ്റും ശ്രീനാരായണ പ്രസ്ഥാനങ്ങളും മന്ത്രി വി എൻ വാസവന് കൈമാറിയ തുകയാണ് പി പി ചിത്തരഞ്ജൻ എംഎൽഎ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് കൈമാറിയത്. Read on deshabhimani.com