വൈകിയെത്തിയ കാക്കപ്പൂ വസന്തം



നീലേശ്വരം കരിന്തളം കൂടോൽ പാറയിൽ നീലപരവതാനി വിരിച്ച്  കാക്കപ്പൂ വസന്തം. ഓണക്കാലം ആരംഭിക്കും മുമ്പേ വിരിയേണ്ട കാക്കപ്പൂക്കൾ മഴ തുടരുന്നുകാരണമാണ്‌  വിരിയാൻ വൈകിയത്. കരിന്തളം പാറയിലും തോളേനി പാറയിലും ഇത്തവണ കാര്യമായി കാക്കപ്പൂ വിരിഞ്ഞില്ല. ഇടവിട്ട് ചില തുരുത്തുകൾ മാത്രം. കൂടോൽ പാറയിൽ നിറയെ പൂക്കളാണ്.  പാറ പ്രദേശം നീല പട്ടുടുത്ത അനുഭവമാണ്‌ കാഴ്‌ചക്കാർക്ക് നൽകുന്നത്.   എല്ലാ വർഷവും ജൂലൈ അവസാനത്തോടെ ഇവിടെ കാക്കപ്പൂക്കള്‍ വിരിയാന്‍ തുടങ്ങും.  പൂ വിരിഞ്ഞു കഴിഞ്ഞാല്‍ ഒരു മാസത്തോളം നീലപട്ടുടുത്ത പോലെയാവും പ്രദേശം. ഓണ പൂക്കളത്തിൽ കാക്കപൂക്കള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. മുമ്പ്‌ ഓണക്കാലത്ത് പൂ പറിക്കാനെത്തുന്ന കൂട്ടികളുടെയും വീട്ടമ്മമാരുടെയും തിരക്കായിരുന്നു ഇവിടെ.    Read on deshabhimani.com

Related News