പെൻഷൻകാർ തണലൊരുക്കി പാറുവമ്മയുടെ മോഹം 
പൂവണിഞ്ഞു

കെഎസ്‌എസ്‌പിയു ചിതപ്പിലെപൊയിലിൽ നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ വലിയപുരയിൽ പാറുവിന്‌ 
സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ കൈമാറുന്നു


 തളിപ്പറമ്പ്‌ പെൻഷൻകാരുടെ കരുതലിൽ പാറുവമ്മയ്‌ക്ക്‌  ഇനി സുഖമായുറങ്ങാം. കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ (കെഎസ്‌എസ്‌പിയു) ജില്ലാ കമ്മിറ്റിയാണ്‌ പരിയാരം ചിതപ്പിലെ പൊയിലെ വലിയപുരയിൽ പാറുവിന്‌ വീട്‌ നിർമിച്ചുനൽകിയത്‌.   ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ്‌  നിർധന കുടുംബത്തിന്‌ വീട്‌ നിർമിക്കാനുള്ള  നടപടിയാരംഭിച്ചത്‌.  നാലുമാസത്തിനുള്ളിൽ  ഏഴുലക്ഷം രൂപ ചെലവിൽ വീട്‌ നിർമിച്ചു.    വീടിന്റെ താക്കോൽ  സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ  പാറുവിന്‌ കൈമാറി.  ജില്ലാ പ്രസിഡന്റ്‌ ടി ശിവദാസൻ അധ്യക്ഷനായി. ഗൃഹോപകരണങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ഷീബ നൽകി.  കരാറുകാരൻ വി പി സത്യന്‌  ഉപഹാരം നൽകി. പി വി സജീവൻ, അഷറഫ്‌ കൊട്ടോളി,  എം ടി മനോഹരൻ,  സംസ്ഥാന സെക്രട്ടറി കെ കരുണാകരൻ, പി വി പത്മനാഭൻ, വി പി കിരൺ, ആന്റണി ഡൊമനിക്‌, പി പി ദാമോദരൻ,     കെ പുഷ്‌പജൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News