തകർത്തോടി

ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്ന താരങ്ങൾക്കണിയാനുള്ള ജഴ്സി 
സ്പോർട്‌സ്‌ കൺവീനർ ഡി രാജേഷ് കുമാറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ കെെമാറുന്നു


 കൊടുമൺ കൊടുമണ്ണിൽ ജില്ലാ സ്‌കൂൾ കായികമേള സമാപിച്ചു. ജില്ലയിലെ വിവിധ സബ്ജില്ലകളിൽ നിന്നായി 1500ൽപ്പരം കായികതാരങ്ങളാണ് കഴിഞ്ഞ മൂന്ന് ദിനങ്ങളിലായി കൊടുമൺ സ്റ്റേഡിയത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. കോരിച്ചൊരിയുന്ന  മഴയിലും ആവേശകരമായ മത്സരം അരങ്ങേറി. സമാപനയോഗത്തിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ സമാപന യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്ന താരങ്ങൾക്കണിയാൻ ജില്ലാ പഞ്ചായത്തിന്റെ ജഴ്സി സ്പോർട്‌സ്‌ കൺവീനർ ഡി രാജേഷ് കുമാറിന് നൽകി പുറത്തിറക്കി.  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ അധ്യക്ഷനായി. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ, സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. സി പ്രകാശ്, പഞ്ചായത്തംഗങ്ങളായ എ ജി ശ്രീകുമാർ, പി എസ് രാജു, റിസപ്ഷൻ കമ്മിറ്റി കൺവീനർ ബിനു ജേക്കബ് നൈനാൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News