അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ്: സ്വാഗതസംഘമായി
കോഴിക്കോട് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ജില്ലാ മത്സരം 20ന് മെഡി. കോളേജ് ക്യാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഞായറാഴ്‌ച രാവിലെ 10ന് മത്സരം ആരംഭിക്കും. അനുബന്ധമായി വിദ്യാർഥികളുടെ ശാസ്‌ത്ര പാർലമെന്റും അരങ്ങേറും. പരിപാടി നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മെഡി. കോളേജ് ക്യാമ്പസ് സ്‌കൂളിൽ ചേർന്ന യോഗം കൗൺസിലർ കെ മോഹനൻ ഉദ്‌ഘാടനംചെയ്‌തു. ദേശാഭിമാനി ബ്യൂറോ ചീഫ് പി വി ജീജോ അധ്യക്ഷനായി. കെഎസ്‌ടിഎ ജില്ലാ ജോ. സെക്രട്ടറി ടി ഗിരീഷ്‌കുമാർ, സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ ടി സുനിൽ, പിടിഎ പ്രസിഡന്റ് ഐ റിജുല, സിപിഐ എം മെഡി. കോളേജ് ലോക്കൽ സെക്രട്ടറി കെ എസ് പ്രഭീഷ്, ദേശാഭിമാനി യൂണിറ്റ് മാനേജർ ഒ പി സുരേഷ്, വി എം മനോജ്‌കുമാർ എന്നിവർ സംസാരിച്ചു. അക്ഷരമുറ്റം ജില്ലാ കോ ഓർഡിനേറ്റർ എം പ്രമോദ്‌കുമാർ പരിപാടികൾ വിശദീകരിച്ചു. എ റിദീഷ് സ്വാഗതവും സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി ടി കെ പ്രകാശൻ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികൾ: കെ മോഹനൻ (ചെയർമാൻ), ഐ റിജുല (വൈസ് ചെയർമാൻ), എം പ്രമോദ്‌കുമാർ (ജനറൽ കൺവീനർ), ടി സുനിൽ, കെ എസ് പ്രഭീഷ് (കൺവീനർമാർ). അക്കാദമിക് കമ്മിറ്റി: ടി ഗിരീഷ്‌കുമാർ (ചെയർമാൻ), എം ഷീജ (കൺവീനർ). രജിസ്‌ട്രേഷൻ: അഡ്വ. ശരൺപ്രേം (ചെയർപേഴ്‌സൺ), ഐ അനിത (കൺവീനർ). അറേഞ്ച്‌മെന്റ്: വി കെ സതീശൻ (ചെയർമാൻ), എം അനൂപ് (കൺവീനർ). സ്‌റ്റേജ് ആൻഡ് ഡെക്കറേഷൻ: ടി എം പ്രസാദ് (ചെയർമാൻ), വി എം മനോജ്‌കുമാർ (കൺവീനർ). ഭക്ഷണം: കെ എസ് പ്രഭീഷ് (ചെയർമാൻ), പി രഞ്ജിത് (കൺവീനർ). വളന്റിയർ: അഡ്വ. സി എം ജംഷീർ (ചെയർമാൻ), ടി കെ പ്രകാശൻ (കൺവീനർ). ശാസ്‌ത്ര പാർലമെന്റ്: ഷിബു മുഹമ്മദ് (ചെയർമാൻ), എം രാജേഷ്‌ബാബു (കൺവീനർ). Read on deshabhimani.com