നീലേശ്വരത്ത്‌ ഹോട്ടലുകളിൽ വില തോന്നിയപോലെ



നീലേശ്വരം നീലേശ്വരത്തെയും പരിസരത്തെയും ചില ഹോട്ടലുകളിൽ  ഭക്ഷണസാധനങ്ങൾക്ക്  അന്യായമായി വില വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തം.  ജില്ലയിൽ മറ്റൊരു നഗരത്തിലും ഇല്ലാത്ത വിലയാണ് ചില ഹോട്ടലുകൾ ഈടാക്കുന്നതെന്നാണ് പരാതി. ചായ, ചെറുകടി എന്നിവയ്ക്ക്  ഓരോ ഹോട്ടലിലും തോന്നിയ വിലയാണ്‌.  ചിലയിടത്ത്‌  ചായയ്‌ക്കും കടിക്കും 10–- 12 രൂപ വാങ്ങുമ്പോൾ മറ്റു ചില ഹോട്ടലുകളിൽ 15 രൂപയുണ്.  ഊണിന്  40-–- 50 രൂപയാണ് പൊതുവെ ഈടാക്കാറുള്ളത്. എന്നാൽ നഗരത്തിലെ ഒരു ഹോട്ടലിൽ  80 രൂപയാണ് ഒറ്റയടിക്ക്  വർധിപ്പിച്ചത്. ലൈം ജ്യൂസിന് 15 രൂപയും സോഡ ലൈം സർബത്തിന്  20 രൂപയുമാണ് പൊതുവെയുള്ള വില. എന്നാൽ  ചിലയിടത്ത്‌  35 രൂപ ഈടാക്കുന്നു.    പൊതുജനങ്ങളെ കൊള്ളയടിക്കുന്ന അന്യായ വില വർധന അടിയന്തിരമായും പിൻ വലിക്കണമെന്നും നഗരത്തിലെ ഹോട്ടലുകളിൽ ചായ, ചെറുകടി, മറ്റ് പലഹാരങ്ങൾ എന്നിവയ്ക്ക് വില ഏകീകരണം കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ  ആവശ്യപ്പെട്ടു.    അധികൃതർ ഇടപെടണം കഴിഞ്ഞ 10, 12 ദിവസമായി  നീലേശ്വരത്തെ ഒരു ആശുപത്രിയിൽ വരുന്നു. മിക്ക ദിവസവും നഗരത്തിലെ ഒരു  പ്രധാന ഹോട്ടലിൽനിന്ന് ചായ കുടിക്കാറുണ്ട്.  ഒരു ദിവസം 2 ചായ, ഒരു വട, ഒരു പത്തൽ എന്നിവ കഴിച്ച് കാശ്‌ എത്രയെന്ന്‌  ചോദിച്ചപ്പോൾ 56 രൂപ എന്നു പറഞ്ഞു. ഒരു കടിക്ക് 15യും ചായക്ക് 13 ഉം. കാസർകോട്ടെയും കണ്ണൂരിലെയും വിവിധ നഗരങ്ങളിലെ ഹോട്ടലുകളിൽനിന്ന്‌ ഭക്ഷണം കഴിച്ചിട്ടുണ്ട്‌.  ഈ  തുക എവിടെയും നൽകേണ്ടി വന്നിട്ടില്ല.  നീലേശ്വരത്തെ അന്യായ വിലവർധനയിൽ അധികൃതർ ഇടപെടണം. കെ വി അനീഷ് ചീമേനി   വിലവർധന അന്യായം നീലേശ്വരത്തെയും പരിസരത്തെയും ചില ഹോട്ടലുകളിലെ വില വർധന ന്യായീകരിക്കാനാവില്ല.  മലയോരത്തു നിന്നുൾപ്പെടെ നഗരത്തിലെത്തുന്ന സാധാരണക്കാർ വില വർധന അറിയാതെ ഭക്ഷണം കഴിച്ചശേഷം ഹോട്ടലുടമകളുമായി തർക്കിക്കുന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട്. ന്യായമായ വില ഈടാക്കുന്നതിൽ തെറ്റില്ല.   അനീഷ ഉച്ചൂളിക്കുതിർ  വിദ്യാർഥിനി   അന്യായ വിലവർധന 
ഉണ്ടെങ്കിൽ പരിശോധിക്കും  ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കാതെ ഹോട്ടൽ വ്യവസായം മുന്നോട്ട് കൊണ്ടുപോവാനാവില്ല. പച്ചക്കറികൾക്കും മറ്റു ഭക്ഷ്യവസ്തുക്കൾക്കും വില വർധിച്ചിരിക്കുകയാണ്. പാചകവാതകത്തിനും വില കൂട്ടി. ജോലിക്ക് ആളെ കിട്ടാനുമില്ല. ഇതു കാരണം കൂടുതൽ ശമ്പളം നൽകിയാണ് തൊഴിലാളികളെ നിലനിർത്തുന്നത്. എല്ലാ മേഖലയിലും വില വ‌ർധിക്കുമ്പോൾ അത്‌ ഹോട്ടൽ മേഖലയിലും  പ്രതിഫലിക്കും. എന്നാൽ അന്യായമായ വിലവർധന ഉണ്ടെങ്കിൽ പരിശോധിച്ച് അസോസിയേഷൻ ഉചിതമായ തീരുമാനമെടുക്കും. പ്രകാശൻ പരിപ്പുവട, പ്രസിഡന്റ്‌ ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷൻ 
നീലേശ്വരം യൂണിറ്റ്   പ്രത്യക്ഷ സമര 
പരിപാടി ആരംഭിക്കും നീലേശ്വരം നഗരത്തിലെ ഹോട്ടലുകളിൽ കയറിയാൽ കീശ കാലിയാവുന്ന അവസ്ഥയാണ്. അപ്രതീക്ഷിതവും  എകപക്ഷീയവുമായ വിലവർധന  സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറം. ചില ഹോട്ടലുകളിലെ വില വർധന നിയമവിരുദ്ധവും ജനദ്രോഹപരവുമാണ്. ഇത് പിൻവലിക്കണം. നഗരസഭയിൽ  ഏകീകൃത വിലനിലവാരം ഉറപ്പാക്കണം. സ്റ്റാർ ഹോട്ടലുകളിലേതു പോലെയാണ് ചിലയിടത്ത്‌ വില ഈടാക്കുന്നത്.  ഇതിനെതിരെ  ജനങ്ങൾ പ്രതികരിക്കണം. വില വർധന പിൻവലിച്ചില്ലെങ്കിൽ ഡിവൈഎഫ്‌ഐ പ്രത്യക്ഷ സമര പരിപാടി ആരംഭിക്കും. എം വി രതീഷ് ഡിവൈഎഫ്ഐ നീലേശ്വരം 
ബ്ലോക്ക് സെക്രട്ടറി      Read on deshabhimani.com

Related News