ആഘോഷം 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും മയ്യഴിപ്പുഴയുടെ തീരങ്ങൾക്ക്‌ 50



മയ്യഴി എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ 50 വർഷങ്ങൾ -വിപുലമായ പരിപാടികളോടെ മയ്യഴിയിൽ ആഘോഷിക്കും. കേരള സാഹിത്യ അക്കാദമി ആഭിമുഖ്യത്തിൽ 25ന്‌ മാഹി ടൗൺഹാളിലാണ്‌ പരിപാടി. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ 50ാം വാർഷികാഘോഷം  വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ടി പത്മനാഭൻ മുഖ്യാതിഥിയാകും. സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. രമേഷ് പറമ്പത്ത് എംഎൽഎ അധ്യക്ഷനാവും. അശോകൻ ചരുവിൽ, കെ ആർ മീര, ഡോ. കെ പി മോഹനൻ, സി പി അബൂബക്കർ, എം വി നികേഷ്‌കുമാർ എന്നിവർ സംസാരിക്കും.  മാഹി സ്പോർട്സ് ക്ലബ്‌, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ സഹകരണത്തോടെയാണ് സംഘാടനം. രാവിലെ ഒമ്പതിന്‌ ചിത്രകാരസംഗമം ടി പി വേണുഗോപാലൻ ഉദ്ഘാടനംചെയ്യും. ഇരുപത്തഞ്ചോളം ചിത്രകാരന്മാർ മയ്യഴിപ്പുഴയുടെ തീരങ്ങളിലെ സന്ദർഭങ്ങൾ ആവിഷ്കരിക്കും.  നോവലിനെക്കുറിച്ച് ഇ വി രാമകൃഷ്ണൻ, കെ വി സജയ്, വി എസ് ബിന്ദു എന്നിവർ പ്രഭാഷണം നടത്തും. ഇ എം അഷ്റഫ് തിരക്കഥയും സംവിധാനവും നിർവഹിച്ച ഷോർട്ട്ഫിലിം എം മുകുന്ദന്റെ സാഹിത്യ ദൃശ്യാവിഷ്കാരമായ ‘ബോൺഴൂർ മയ്യഴി’യുടെ പ്രദർശനവുമുണ്ടാവും.   Read on deshabhimani.com

Related News