സുബ്രഹ്മണ്യ ഷേണായിയെ അനുസ്മരിച്ചു

പയ്യന്നൂർ ഷേണായി സ്‌ക്വയറിൽ എൻ സുബ്രഹ്മണ്യ ഷേണായി അനുസ്‌മരണസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യുന്നു


  പയ്യന്നൂർ കമ്യൂണിസ്‌റ്റ് –- കർഷക പ്രസ്ഥാനത്തിന്റെ നേതാവും ദീർഘകാലം പയ്യന്നൂർ പഞ്ചായത്ത് പ്രസിഡന്റും എംഎൽഎയുമായിരുന്ന എൻ സുബ്രഹ്മണ്യ ഷേണായിയുടെ 18 -ാം ചരമ വാർഷികദിനം ആചരിച്ചു.  മാവിച്ചേരിയിലെ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ എംഎൽഎ പതാക ഉയർത്തി. പി വി കുഞ്ഞപ്പൻ അധ്യക്ഷനായി. എം പ്രസാദ് സ്വാഗതം പറഞ്ഞു.  പയ്യന്നൂർ ഷേണായി സ്‌ക്വയറിൽ അനുസ്‌മരണസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം വി നാരായണൻ അധ്യക്ഷനായി. ടി ഐ മധുസൂദനൻ എംഎൽഎ, സി കൃഷ്ണൻ, പി സന്തോഷ്, വി കുഞ്ഞികൃഷ്ണൻ, എം രാഘവൻ, കെ കെ ഗംഗാധരൻ, കെ വി ലളിത, കെ പി ജ്യോതി, ഷേണായിയുടെ മകൾ എസ് ജ്യോതി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News