കെ കുഞ്ഞിരാമന് നാടിന്റെ സ്‌മരണാഞ്ജലി
ചെറുവത്തൂർ സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു. ചെറുവത്തൂർ കാരിയിൽ ഒരുക്കിയ സ്‌മാരക സ്‌തൂപം, പ്രതിമ എന്നിവയുടെ അനാഛാദനവും പൊതുസമ്മേളന ഉദ്‌ഘാടനവും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവഹിച്ചു. ഏരിയാ സെക്രട്ടറി മാധവൻ മണിയറ അധ്യക്ഷനായി. സ്തൂപവും പ്രതിമയും രൂപകൽപ്പന ചെയ്ത കണ്ണങ്കൈ കുഞ്ഞിരാമൻ, പ്രേം പി ലക്ഷ്മൺ എന്നിവരെ ആദരിച്ചു. കെ കുഞ്ഞിരാമന്റെ ചെറുമകൾ അഞ്‌ജിമ സുനിൽ വരച്ച ഛായാചിത്രവും നൽകി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ, ജില്ല സെക്രട്ടറിയറ്റ് അംഗങ്ങളായ പി ജനാർദനൻ, എം രാജഗോപാലൻ എംഎൽഎ, സാബു അബ്രഹാം, വി വി രമേശൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സുധാകരൻ, ഇ കുഞ്ഞിരാമൻ, സി ജെ സജിത്ത്, തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ, എം വി കോമൻ നമ്പ്യാർ, പി സി സുബൈദ എന്നിവർ സംസാരിച്ചു. എം രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com