കൺസ്യൂമർഫെഡ് ഓണസമ്മാനം വിതരണം ചെയ്‌തു
പാലക്കാട് കൺസ്യൂമർഫെഡും ആർജി ഫുഡ്‌സും ചേർന്ന് നടത്തിയ ഓണം നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഡയറക്ടർ എ അബൂബക്കർ സമ്മാനവിതരണം ഉദ്‌ഘാടനം ചെയ്‌തു. റീജണൽ മാനേജർ എ കൃഷ്‌ണൻകുട്ടി അധ്യക്ഷനായി. ശിവദാസൻ സംസാരിച്ചു. ഒറ്റപ്പാലം സ്വദേശി സി എസ് രമയ്‌ക്ക് ഒന്നാം സമ്മാനമായ റഫ്രിജറേറ്റർ സമ്മാനിച്ചു. രണ്ടാം സമ്മാനമായ ടിവി അഗളി സ്വദേശി പ്രഭാകരനും മൂന്നാം സമ്മാനം മിക്‌സി ഒറ്റപ്പാലം സ്വദേശി രാധാകൃഷ്ണനും നൽകി. Read on deshabhimani.com