നിക്ഷേപകരോട് സെബി 
നീതിപാലിക്കണം

പിഎസിഎൽ ഫീൽഡ് അസോസിയേറ്റ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു


 കണ്ണൂർ 2016ലെ പിഎസിഎൽ നിക്ഷേപസംഖ്യ ആറുമാസത്തിനകം മുഴുവൻ ഇടപാടുകാർക്കും കൊടുത്തുതീർക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കാലതാമസം കൂടാതെ നിക്ഷേപം മടക്കി നൽകി സെബി നീതിപാലിക്കണമെന്ന്‌ പിഎസിഎൽ ഫീൽഡ് അസോസിയേറ്റ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ടി വി ബാലൻ അധ്യക്ഷനായി. 
 പി രവീന്ദ്രൻ പ്രവർത്തനറിപ്പോർട്ടും ടി കെ രാമദാസൻ കണക്കും അവതരിപ്പിച്ചു. യൂണിയൻ രക്ഷാധികാരി കെ അശോകൻ, സംസ്ഥാന സെക്രട്ടറി ആർ രാധാകൃഷ്ണൻ, പ്രസിഡന്റ് ഷിബു കുഞ്ഞിരാമൻ, ജോ. സെക്രട്ടറി ഷിജാ ബാബുരാജ്, ജയദേവ് വൈദ്യർ, പി വി ഷാജി എന്നിവർ സംസാരിച്ചു. കെ പി സഹദേവനെ ആദരിച്ചു. പി രവീന്ദ്രൻ സ്വാഗതവും പി വി രാഘവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി വി ബാലൻ (പ്രസിഡന്റ്), കെ നിർമല, പി സായിനാഥ്,  പി വി രാഘവൻ (വൈസ് പ്രസിഡന്റ്‌), വി ആർ കുട്ടികൃഷ്ണൻ (സെക്രട്ടറി), പി രവീന്ദ്രൻ, എം വനജ, വേണുഗോപാലൻ (ജോ. സെക്രട്ടറി),  ടി കെ രാമദാസൻ(ട്രഷറർ). Read on deshabhimani.com

Related News