കൺകുളിർക്കെ മുച്ചിലോട്ട്‌ ഭഗവതി

ചെറുതാഴം കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നപ്പോൾ. ഫോട്ടോ : സുമേഷ് കോടിയത്ത്


 പിലാത്തറ   ഭഗവതിയുടെ തിരുമുടി നിവർന്നതോടെ  ചെറുതാഴം കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്‌ സമാപനം. ആയിരങ്ങളാണ് ഏറ്റവും മനോഹരിയായ തെയ്യമെന്നറിയപ്പെടുന്ന മുച്ചിലോട്ട്‌ ഭഗവതിയെ കാണാൻ  ശനിയാഴ്‌ച കോക്കാട്ടെത്തിയത്‌.   പകൽ  രണ്ടരയോടെ  വാല്യക്കാരുടെ തീക്കനൽ ചാട്ടത്തിനുശേഷം   മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു.  മനോഹരൻ നേണിക്കമായിരുന്നു  ഭഗവതിയുടെ കോലധാരി. പുലർച്ചെ മുതൽ  പുലിയൂർ കണ്ണൻ, തലച്ചറൻ കൈക്കോളൻ ദൈവം, നരമ്പിൽ ഭഗവതി,  കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര് കാളി, വിഷ്ണുമൂർത്തി, കുണ്ടോറ ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങളും അരങ്ങിലെത്തി. Read on deshabhimani.com

Related News