കേരളോത്സവം തുടങ്ങി



കാർത്തികപ്പള്ളി  ചിങ്ങോലി പഞ്ചായത്ത് കേരളോത്സവം തുടങ്ങി. പ്രസിഡന്റ് പദ്മശ്രീ ശിവദാസൻ ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ് ജി സജിനി അധ്യക്ഷയായി. ഫുട്‌ബോൾ മത്സരം ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അനീഷ് എസ് ചേപ്പാട് ഉദ്ഘാടനംചെയ്‌തു. കെ എൻ നിബു, സുനിത, മിനി ശ്രീധർ എന്നിവർ സംസാരിച്ചു. ഉദ്ഘാടത്തിന്‌ മുമ്പ് നടന്ന വിളംബര ഘോഷയാത്ര ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശോഭ ജയപ്രകാശ് ഫ്‌ളാഗ് ഓഫ്ചെയ്‌തു. ഹരിപ്പാട്  നഗരസഭ കേരളോത്സവം ആരംഭിച്ചു. കലാകായിക മത്സരങ്ങൾ രമേശ്‌ ചെന്നിത്തല എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ചെയർമാൻ കെ കെ രാമകൃഷ്‌ണൻ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ സുബി പ്രജിത്, സ്ഥിരംസമിതി അധ്യക്ഷരായ എസ് കൃഷ്‌ണകുമാർ, നിർമലകുമാരി, വിനു ആർ നാഥ്‌, എസ് നാഗദാസ്, കൗൺസിലർമാരായ വൃന്ദ എസ് കുമാർ, ബിജു മോഹൻ, സുരേഷ് വെട്ടുവെനി, വിനോദിനി, ശ്രീവിവേക്, സജിനി സുരേന്ദ്രൻ, ക്ലീൻ സിറ്റി മാനേജർ സന്ദേശ്, ജെഎച്ച്ഐ മോഹൻകുമാർ, യൂത്ത് കോ–- ഓർഡിനേറ്റർ മനു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News