ഭരണിക്കാവ് ജലബജറ്റ് പ്രസിദ്ധീകരിച്ചു
മാവേലിക്കര ഭരണിക്കാവ് പഞ്ചായത്ത് ജല ബജറ്റ് പ്രസിദ്ധീകരിച്ചു. പ്രസിഡന്റ് കെ ദീപ ബജറ്റ് പ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് പി മാത്യു അധ്യക്ഷനായി. ഹരിതകേരളം ജില്ലാ കോ-–- ഓർഡിനേറ്റർ കെ എസ് രാജേഷ് ബജറ്റ് അവതരിപ്പിച്ചു. ജലത്തിന്റെ ലഭ്യതയും സുസ്ഥിരതയും വിലയിരുത്താനുള്ള ഉപാധിയാണ് ജല ബജറ്റ്. ഇത് അടിസ്ഥാനമാക്കി വരുംവർഷത്തെ ജലസംരക്ഷണത്തിന് പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിയുമെന്ന് പ്രസിഡന്റ് പറഞ്ഞു. Read on deshabhimani.com