ശിശുദിനാഘോഷം 
വിപുലമായി സംഘടിപ്പിക്കും



  കൊല്ലം ശിശുദിനാഘോഷങ്ങളിലെ കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കർ എന്നിവരെ വർണോത്സവത്തിലെ പ്രസംഗ മത്സരത്തിൽ തെരഞ്ഞെടുത്തതായി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈൻദേവ് അറിയിച്ചു. പ്രസംഗ മത്സരത്തിൽ വിജയിച്ച എൽപി, യുപി വിഭാഗത്തിലെ ആദ്യത്തെ മൂന്നു കുട്ടികളെ വീതം സംസ്ഥാന മത്സരത്തിൽ പങ്കെടുപ്പിക്കും. സംസ്ഥാന മത്സരത്തിൽ വിജയിച്ചാൽ തിരുവനന്തപുരത്ത് ശിശുദിനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കുട്ടികളുടെ നേതാക്കളായി ഇവർക്ക് പങ്കെടുക്കാം. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുട്ടികളുടെ മത്സരങ്ങൾ, അനുബന്ധ പരിപാടികൾ, വിത ഉത്സവം, കിഡ്സ് റൺ, പട്ടം പറത്തൽ, ചെസ്, കാരംസ് മത്സരം, ക്വിസ് മത്സരം, കാർട്ടൂൺ, സാഹിത്യരചനാ മത്സരങ്ങൾ എന്നിവ നടക്കും. സാഹിത്യരചനാ മത്സരങ്ങൾ കൊല്ലം കെഎച്ച് ടൗൺ യുപി സ്‌കൂളിൽ രാവിലെ ഒമ്പതുമുതൽ നടക്കും. ഫോൺ: 9747402111, 9895345389. വർണോത്സവം 
പ്രസംഗമത്സര വിജയികൾ കുട്ടികളുടെ പ്രധാമന്ത്രിയായി- ബഹിയ ഫാത്തിമ, പ്രസിഡന്റായി ടി എസ് മാനവ്, സ്പീക്കറായി- ആഷ്‌ന ഫാത്തിമ എന്നിവരെ തെരഞ്ഞെടുത്തു. ആദ്യ മൂന്നുസ്ഥാനം നേടിയവരുടെ പേരുകൾ ക്രമത്തിൽ: എൽപി വിഭാഗം: ബഹിയ ഫാത്തിമ (പ്രധാനമന്ത്രി) ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂൾ കുളത്തൂപ്പുഴ, അബ്രാർ ടി നസീം (സ്വാഗത പ്രസംഗം) കേന്ദ്രീയ വിദ്യാലയം കൊല്ലം, എസ് ആർ അക്ഷജ (നന്ദി പ്രസംഗം) ജിഎൽപിജിഎസ് പെരിനാട്. യുപി വിഭാഗം: ടി എസ് മാനവ് (പ്രസിഡന്റ്) ജിഎംയുപിഎസ് കടയ്ക്കൽ, ആഷ്‌ന ഫാത്തിമ (സ്പീക്കർ)ജിഎച്ച്എസ്എസ് തേവന്നൂർ, നദീം ഇഹ്സാൻ, ജിയുപിഎസ് കുളത്തൂപ്പുഴ. ഹൈസ്‌കൂൾ വിഭാഗം: സി എ ശിവനന്ദൻ (സെന്റ് മേരീസ് എച്ച്എസ് ആര്യൻകാവ്), എ നേഹ (ജിഎച്ച്എസ്എസ്, അഞ്ചാലുംമൂട്), എസ്‌ അനഘ, (ജിയുഎച്ച്എസ്എസ്, കൊറ്റൻകുളങ്ങര). എച്ച്എസ്എസ് വിഭാഗം: മുഹമ്മദ് സഫ്‌വാൻ (ആർവിഎസ്എംഎച്ച്എസ്) ഇഷ മുഹമ്മദ് (സെന്റ് അലോഷ്യസ് കൊല്ലം) അൽന കുഞ്ഞുമോൻ, (എൻഎസ്എസ്എച്ച്എസ്എസ് ചാത്തന്നൂർ). Read on deshabhimani.com

Related News