ചീമേനി രക്തസാക്ഷി മന്ദിരം 
മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

കനൽ പോലെ ഓർമകൾ കോൺഗ്രസുകാർ തീയിട്ട്‌ അഞ്ചുപേരെ കൊന്ന ചീമേനി ലോക്കൽ കമ്മിറ്റി ഓഫീസ്‌ കെട്ടിടം ഇ എം എസും വി എസ്‌ അച്യുതാനന്ദനും സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)


 ചീമേനി ചീമേനി രക്തസാക്ഷികളുടെ സ്മരണക്കായി ചീമേനിയിൽ രക്തസാക്ഷി സ്മൃതി മണ്ഡപവും രക്തസാക്ഷി മന്ദിരവും  ഒരുങ്ങി. ഡിസംബർ 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സംഘാടകസമിതി രൂപീകരണ യോഗം 23ന് വൈകിട്ട്‌ നാലിന് ചീമേനിയിൽ നടക്കും. സിപിഐ എം ചീമേനി ലോക്കൽ കമ്മറ്റിയുടെ അധീനതയിലുള്ള പതിനേഴര സെന്റ് സ്ഥലത്താണ് പുതിയ മന്ദിരം. 1987 മാർച്ച് 23 ന് നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമാണ് ചീമേനിയിലെ കോൺഗ്രസ് ക്രിമിനൽ സംഘം ഓഫീസ് കത്തിച്ച് അഞ്ച്‌ സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തിയത്‌.  പാർടി ഓഫീസും സ്ഥലവും മറ്റ് നിർമാണ പ്രവർത്തനം നടത്താതെ അതുപോലെ സംരക്ഷിക്കണമെന്നാണ് ആദ്യ തീരുമാനമെങ്കിലും ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ നിത്യേന ധാരാളം സന്ദർശകർ എത്തുന്നതടക്കം പരിഗണിച്ചാണ് ഉചിതമായ സ്മാരകം നിലവിലെ കെട്ടിടത്തിന്റെ തനിമ നഷ്ടപ്പെടാതെ നിർമിക്കാൻ തീരുമാനിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ജനാർദ്ദനൻ ചെയർമാനായ  കമ്മിറ്റി നേതൃത്വത്തിലാണ്‌ നിർമാണം പൂർത്തീകരിച്ചത്‌.  Read on deshabhimani.com

Related News